ജന്നത്തുൽ മുഅല്ല

മക്കയിലെ ഏറ്റവും വലിയ പൊതു ഖബർസ്ഥാൻ (ശ്മശാനം) ആണ് ജന്നത്തുൽ മുഅല്ല. ഇവിടെ ഒട്ടേറെ സ്വഹാബികളെയും മുഹമ്മദ്‌ നബി(സ)യുടെ അടുത്ത കുടുംബ പരമ്പരയിൽ പെട്ടവരെയും മറവു ചെയ്തിട്ടുണ്ട്. മദീനയിലെ ജന്നതുൽ ബഖിക്ക് ശേഷം പ്രധാനപ്പെട്ടതാണ് ചരിത്ര പ്രാധാന്യമുള്ള മക്കയിലെ ജന്നതുൽ മുഅല്ല. മുഹമ്മദ്‌ നബി(സ)യുടെ ഭാര്യ ഖദീജ(റ)യുടെ ഖബർ ഇവിടെയാണ്‌. മുഹമ്മദ്‌ നബി(സ)യുടെ വലിയുപ്പമാരായിരുന്ന അബ്ദു മനാഫ്, ഹാഷിം, അബ്ദുൽ മുത്തലിബ് എന്നിവരും ശൈശവത്തിൽ മരിച്ച നബിയുടെ പുത്രൻ ഖാസിം തുടങ്ങി നിരവധി പേരുടെ ഖബറുകൾ നില കൊള്ളുന്നത്‌ ഇവിടെയാണ്‌. മക്കയിൽ തീർഥാടനത്തിനു വന്നു മരണമടയുന്ന സ്വദേശികളും വിദേശികളും ആയ എല്ലാ വ്യക്തികളെയും ഇവിടെ മറവു ചെയ്യാറുണ്ട്.